മുട്ടിൽ. : മുട്ടിൽ പഞ്ചായത്ത് 14-ാം വാർഡ് കുട്ടമംഗലം എടത്തറ വയൽ- പ്രദേശത്തെ എസ്.എസ്.എൽ.സി., പ്ലസ്സ് ടു -പരീക്ഷകളിൽ ഉന്നത വിജയം കൈവരീച്ച വിദ്യാർത്ഥികളെ മാതൃക സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു
മാതൃക സ്വാശ്രയ സംഘം സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് റിഷാദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു.സ്വതന്ത്ര കർഷക സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. നീലിക്കണ്ടി ഖാലീദ് രാജ വിദ്യാർത്ഥികൾക്ക് മെമൻ്റോയും ക്യാഷ് അവാർഡും നൽകി പൊതുപരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ. മോഹനൻ, ക്യാപ്റ്റൻ അശോക് ചാമി, എ.ഡി.എസ്.. ബബിത, റഫീഖ് പുറായിൽ, ഷാജീ പോൾ എന്നിവർ സംസാരിച്ചു.