- Advertisement -

- Advertisement -

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മഹിത പ്രവർത്തനം ആരംഭിക്കുന്നു.

0

മാനന്തവാടി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം  നൽകി മാനന്തവാടിയിൽ വനിതകൾ മാത്രമായി രൂപീകരിച്ച മഹിത എന്ന സംഘടനയുടെ ഓപചാരികമായ ഉദ്ഘാടനം ജനുവരി 18 ന്   ഉച്ചക്ക് 2 മണിക്ക്       മാനന്തവാടി ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ സാമൂഹ്യ പ്രവർത്തക കാഞ്ചന മാല നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമേമളനത്തിൽ അറിയിച്ചു.നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ, ഡോ. ഷിനാസ് ബാബു, സാദിർ തലപ്പുഴ എന്നിവർ സംബന്ധിക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പാവപ്പെട്ട 20 കുടുംബങ്ങൾക്ക് കിറ്റ് വിതരണവും മാനന്തവാടിയിൽ തന്നെ സാമൂഹ്യ സേവനങ്ങൾക്ക് മാത്രമായി സമയം ചിലവഴിക്കുന്ന വ്യക്തികളെ ആദരിക്കും. സമുഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ചെറുതായെങ്കിലും സഹായം നൽകുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.കെ.ഇ. റഹ്മത്ത്, കെ. ദിൽഷാദ്, മിത്തു രാജേഷ്, സി.പി.കവിത എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page