സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രയോഗികമാണെന്ന് മന്ത്രി സഭായോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം കടുപ്പിക്കും. മാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗവും സി പി ഐ എം സംസ്ഥാന നേതൃത്വവും എതിര്‍ത്തിരുന്നു. സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്നും തീവ്രവ്യാപനമുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് വിലയിരുത്തല്‍.