സംസ്ഥാന അതിര്‍ത്തിയില്‍ എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാര്‍ വാഹന പരിശോധന നടത്തുന്നത് പ്രതിരോധ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തികടന്നെത്തുന്ന നൂറുകണക്കിന് ചരക്ക്, യാത്രാവാഹനങ്ങളെയാണ് യാതൊരു പ്രതിരോധ സംവിധാനങ്ങളുമില്ലാതെ പരിശോധിക്കുന്നത്. ഇവര്‍ക്ക് പി പി ഇ കിറ്റുകള്‍ നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ല.