വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊണ്ടര്‍നാട് നിവാസികളായ കെഎംസിസി പ്രവര്‍ത്തകരുടെ കൂട്ടായ്മ ഗ്ലോബല്‍ കെഎംസിസിക്ക് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി സിറാജ് മട്ടിലയം (പ്രസിഡന്റ്), നൗഫല്‍ എകെ (ജന. സെക്രട്ടറി), ഹാഷിര്‍ പടയന്‍ (ട്രഷറര്‍), സാബിത്ത് കെ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഷംസീര്‍ മുക്രി, ഖാലിദ് ഗസ്സാലി (കോഡിനേറ്റര്‍മാര്‍), ഇബ്രാഹിം കെപി, ശിഹാബ് എസ്, സാജിര്‍ കെകെ (വൈസ് പ്രസിഡന്റുമാര്‍), സാലിഹ് പി, അജ്മല്‍ പി, ജംഷാദ് എവി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ഹമീദ് വിസി (ചെയര്‍മാന്‍), ഹംസ ടികെ (കണ്‍വീനര്‍) അസീസ് കെസി, മൊയ്ദു മക്കിയാട്, ഇസ്മായില്‍ പി, അലി തുമ്പോളി (അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.