- Advertisement -

- Advertisement -

കണ്‍ട്രോള്‍ റൂം തുറന്നു

0

സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ മൊത്ത വ്യാപാര പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറന്നു.  സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് വയോജന പാര്‍ക്കിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാര്‍ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി വരെ ഇടപാട് നടത്തിയവര്‍ അതാത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെടണമെന്ന് നഗരസഭ ചെയര്‍മാന്‍ റ്റി എല്‍ സാബു അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച സ്ഥാപനവും പരിസരവും നഗരസഭയുടെ നേതൃത്വത്തില്‍ അണു നശീകരണവും നടത്തി. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക വിപുലമായതിനാല്‍, താലൂക്ക് ആശുപത്രിക്ക് പുറമെ കൊവിഡ് 19 പരിശോധനയ്ക്കായി ജില്ലാ മൊബൈല്‍ പരിശോധനമെഡിക്കല്‍ ടീം ബത്തേരിയില്‍ എത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page