മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന. തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പുള്ളി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.യു.സിതാര, സുജിത്ത് ജോസി, സീനിയര്‍ ക്ലാര്‍ക്ക് എം.ഷൈജിത്ത്, നല്ലൂര്‍നാട് വില്ലേജ് ഓഫീസര്‍ കെ.എസ്.ജയരാജ് തുടങ്ങിയവര്‍് പരിശോധനക്ക് നേതൃത്വം നല്കി. ത്. കടകളിലെത്തുന്നവരുടെ പേര് വിവരങ്ങള്‍ എഴുതി സുക്ഷിക്കുന്നുണ്ടോ, സാനിറ്റൈസര്‍, കൈ കഴുകാനുള്ള വെള്ളം സാമൂഹിക അകലം തുടങ്ങിയവയാണ് പരിശോധിക്കുക.