ബംഗളൂരൂവില്‍ നിന്നും വിദഗ്ദ ചികില്‍സയ്ക്കായി തലശ്ശേരിയിലേക്ക് വരുകയായിരുന്ന 62 കാരി മരിച്ചു. തലശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. മുത്തങ്ങ പിന്നിട്ടതോടെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ആദ്യപരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദഗ്ദ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ . ഇവരോടൊപ്പം എത്തിയ ബന്ധുക്കളെ നിരീക്ഷണത്തിലാക്കി.