- Advertisement -

- Advertisement -

കാപ്പിപ്പൊടി നിര്‍മാണവുമായി  ബ്രഹ്മഗിരി 

0

ബ്രഹ്മഗിരി വയനാട് കോഫിയുടെ കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റ് 28ന് കണിയാമ്പറ്റയില്‍  മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മന്ത്രി കെ രാജു വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിക്കും. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിലൂടെ വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റിലേക്ക് ബ്രഹ്മഗിരി ചുവടുവെക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page