കബനി പദ്ധതിയിലെ മണ്ണ് സംരക്ഷണ ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി സര്‍ക്കാര്‍ ശമ്പളം നല്‍കിയില്ലെന്ന് ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ജോലിചെയ്യുന്ന 111 ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തതെന്നും ഇനിയും ശമ്പളം വൈകിയാല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.