കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത മേപ്പാടി പള്ളിക്കവല മൂഞ്ഞേലില്‍ സനിലിന്റെ കുടുംബത്തെ സഹായിക്കുന്നതിന് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൊറോന്റോ മലയാളി അസ്സോസിയേഷന് സംഭാവന ചെയ്ത 6.75 ലക്ഷം രൂപയുടെ ചെക്ക് സി.കെ.ശശീന്ദ്രന് എം.എല്‍.എ. സനിലിന്റെ ഭാര്യ സജിനി, മക്കള്‍ നവനീത്, നവ്യ എന്നിവര്‍ക്ക് കൈമാറി.മേപ്പാടി പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.കെ.കെ.സഹദ് അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ഷൈജ, ചന്ദ്രശേഖരന് തമ്പി, ടൊറോന്റോ മലയാളി അസ്സോസിയേഷന് പ്രവര്‍ത്തകരായ അഡ്വ.ഷാജു .കെ .ജോസഫ്, കെ.എം.തോമസ്, അഡ്വ.ജോഷി മുണ്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.