എടവക പഞ്ചായത്ത് പാതിരിച്ചാലിലെ ആയൂര്‍വേദ ആശുപത്രി ഉപയോഗശൂന്യമായി നശിക്കുന്നു. ആശുപത്രിയിലെ ഫര്‍ണ്ണിച്ചറുകളും, വാതിലും ജനലും പൂര്‍ണ്ണമായ് നശിച്ചു. എട്ട് വാര്‍ഡുകളിലെ 300 ഓളം ആളുകള്‍ ദിവസേന മരുന്നു വാങ്ങി കൊണ്ടിരുന്ന ഈ ആശുപത്രി ഇന്ന് നാശത്തിന്റെ വക്കിലാണ. 12 ആദിവാസി കോളനികള്‍ ഈ ആശുപത്രിയെ ആണ് ആശ്രയിച്ചിരുന്നത.് ഇപ്പോള്‍ ഇവര്‍ക്ക് 15 കിലോമീറ്റര്‍ അകലെയുള്ള ദ്വാരക ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ ആശുപത്രി എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.