- Advertisement -

- Advertisement -

തൊണ്ടര്‍നാടില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി 

0

ലിമിറ്റഡ് ക്ലസ്റ്റര്‍ ആയ തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി  വ്യാപാരി പ്രതിനിധികളുടെ അടിയന്തിര യോഗം പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്തു. കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട ധാരണകളെ സംബന്ധിച്ച് തീരുമാനമെടുത്തു. പഞ്ചായത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു.  വാര്‍ഡ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കാനും  വാര്‍ഡു പരിധിയില്‍ പുതുതായി താമസിക്കാന്‍ വരുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും കര്‍ശന നിരീക്ഷണവും, ജാഗ്രതയും ഏര്‍പ്പെടുത്താനും തീരുമാനിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page