വീടിനുള്ളില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി പൂതിക്കാട് സ്വദേശി മംഗലത്ത് വീട്ടില്‍ അനന്തു കൃഷ്ണ (15) നാണ് മരിച്ചത്.തിരുനെല്ലി ടെക്നിക്കല്‍ സ്കൂളില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ അനന്തു പത്ത് വിഷയങ്ങള്‍ക്ക് എ പ്ലസ്സും ഒരു വിഷയത്തിന് എ യും നേടിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.മരണകാരണം വ്യക്തമല്ല. ബത്തേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വിനോദ് കുമാര്‍, മായ ദമ്പതികളുടെ ഏക മകനാണ്