പടിഞ്ഞാറത്തറ പഞ്ചായത്ത് പന്തിപ്പൊയില്‍ വാരാമ്പറ്റ പ്രദേശം പൂര്‍ണ്ണമായും പോലീസിന്റെ നിയന്ത്രണത്തില്‍, രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക വിപുലമായതിനെതുടര്ന്നാണ് പ്രദേശം പൂര്‍ണമായും അടച്ചത്.