- Advertisement -

- Advertisement -

വെള്ളമുണ്ട ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു

0

കോവിഡ് സ്ഥിരീകരിച്ച വ്യക്തി വെള്ളമുണ്ട ടൗണിലെ നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതിനെ തുടര്‍ന്ന്, അഞ്ചോളം കടകള്‍ അടപ്പിച്ചു. ഈ വ്യാപാര സ്ഥാപനങ്ങളിലെ ആളുകളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളമുണ്ടയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും, കോവിഡ് മാനദണ്ഡം പാലിച്ചും, രജിസ്റ്റര്‍ സൂക്ഷിച്ചും സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ രോഗികള്‍ വ്യാപാരസ്ഥാപനങ്ങളില്‍ എത്തിയാല്‍ കട അടപ്പിക്കുകയും, നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്നതിനാല്‍, ആശങ്കയിലാണ് വ്യാപാരികള്‍.വെള്ളമുണ്ട എട്ടേനാലിലെ ക്ലിനിക്കും അധികൃതര്‍ അടപ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page