പ്ലസ് ടു പരീക്ഷയില്‍ ഹ്യുമാനിറ്റിസില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ യവനാര്‍കുളം കിഴക്കേടത്ത് അജയ് തോമസിനെ സി.പി.ഐ.തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും സി പി ഐ ലോക്കല്‍ സെക്രട്ടറിയുമായ ദിനേശ് ബാബു മൊമെന്റോ നല്കി ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി ശശി പച്ചനിക്കല്, ലോക്കല്‍ കമ്മറ്റി കെ.എം ബിജു, ബാബു കുളത്താട തുടങ്ങിയവര്‍ പങ്കെടുത്തു.