എന്‍95 മാസ്‌കുകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും ഇത് ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ശുദ്ധവായു വാല്‍വിലൂടെ ഉള്ളിലെത്തുമെങ്കിലും മാസ്‌ക് ധരിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടമാക്കുമെന്നാണ് കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള മാസ്‌കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. കോവിഡ് ബാധിതരായവര്‍ ഈ മാസ്‌ക് ധരിച്ചാല്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കും.പുറത്തേക്ക് പോകുന്ന വായു ശുദ്ധീകരിക്കാന്‍ വാല്‍വിനു കഴിയില്ല. സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇത്തരം മാസ്‌ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്‌ക്കുകളാണ് ഉപയോഗിക്കേണ്ടത്.