NewsroundMananthavady തൊണ്ടര്‍നാട് അണുവിമുക്തമാക്കി By NEWS DESK On Jul 20, 2020 0 Share തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങള്‍ അണുവിമുക്തമാക്കി.കോവിഡ് പോസിറ്റീവായ രോഗികളുടെ വീടുകള്‍, കോവിഡ് സെന്ററുകള്‍, രോഗികള്‍ താമസിച്ച ക്വാര്‍ട്ടേഴ്സുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളാണ് അണുനശീകരണം നടത്തിയത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരായ ബൈജു ഐസക്ക്, ആനന്ദ്.കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് അണുനശികരണം നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് പി.എ .ബാബു, സെക്രട്ടറി ബോബന് ചാക്കോ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ വി.ഡി.സലിം, പി.കേശവന്, ജെ.പി.എച്ച്.എന്‍ സോഫിയ തുടങ്ങിയവര്‍ പങ്കെടുത്തു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail