ജോയ് പാലക്കമൂല രചിച്ച ഒരു മയില്പ്പീലിക്കനവ് നോവല്‍, പ്രകാശനം ചെയ്തു.കല്‍പ്പറ്റ പ്രസ് ക്ലബില്‍ സി കെ ശശീന്ദ്രന് എം.എല്‍.എ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. നോവല്‍ വായിക്കുന്നതിലൂടെ വയനാടിന്റെ ചരിത്രം കുട്ടികള്‍ക്ക് പഠിക്കാന്‍ ഉപകരിക്കുമെന്ന് എം എല്‍ എ പറഞ്ഞു. ഏച്ചോം ഗോപി പുസ്തകം ഏറ്റുവാങ്ങി .നീര്‍മാതളം ബുക്സാണ് ഒരു മയില്പ്പീക്കനവ് പ്രസാധനം ചെയ്തിട്ടുള്ളത്. മീനങ്ങാടി സ്വദേശിയായ ജോയ് പാലക്കമൂല കാല്‍നൂറ്റാണ്ടായി ലാന്‍ഡ് സര്‍വേയര്‍ ആയി ജോലി ചെയ്യുകയാണ് . ആനുകാലികങ്ങളില്‍ കഥകളെഴുതി വരുന്നുണ്ട്.കുട്ടികള്‍ക്കുള്ള ആദ്യ നോവലാണ് ഒരു മയില്പ്പീലിക്കനവ് . പുസ്തക പ്രസാധകനായ അനില്‍ കുറ്റിച്ചിറയും ചടങ്ങില്‍ സംസാരിച്ചു.