- Advertisement -

- Advertisement -

ജനതാദള്‍ (യു ) ഇടതു മുന്നണിയിലേക്ക്.

0

ഇന്നലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. മുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ യോഗത്തെ അറിയിക്കുകയായിരുന്നു. യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്കു പോകുന്നതാണ് നല്ലതെന്നും എല്‍ഡിഎഫിലേക്കു പോകാനുള്ള അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞതായാണ് സൂചന.. 14 ജില്ല പ്രസിഡന്റുമാരും ഇടതുമുന്നണിയിലേക്കു പോകാനുള്ള തീരുമാനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം ഭാരവാഹികള്‍ വിയോജിപ്പ് രേഖപ്പെടുത്തി. വീരേന്ദ്രകുമാര്‍ കഴിഞ്ഞ ഡിസംബര്‍ 20ന് എംപി സ്ഥാനം രാജിവച്ചിരുന്നു. ദേശീയതലത്തില്‍ ജെഡിയു എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page