- Advertisement -

- Advertisement -

ജില്ലയില്‍ 26 പേര്‍ക്ക് കോവിഡ്;11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

0

വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നാല് പേര്‍ രോഗമുക്തരായി.11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം വഴി കോവിഡ് പകര്‍ന്നത്.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 268 ആയി.ഇതുവരെ രോഗമുക്തര്‍ 109. ഒരു മരണം. നിലവില്‍ രോഗം സ്ഥിരീകരിച്ച് 158 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 153 പേര്‍ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികിത്സയില്‍ കഴിയുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page