- Advertisement -

- Advertisement -

  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്.

0

എടവകയില്‍ നവവധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്.  ഇന്ന് ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു.പ്രാഥമിക പട്ടികയില്‍പ്പെട്ടവരുടെ സ്രവ പരിശോധന തിങ്കളാഴ്ച നടന്നേക്കും. കഴിഞ്ഞ ദിവസമാണ് എടവക എള്ളുമന്ദത്ത് വിവാഹം നടന്നത്. വധു തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു. വിവാഹത്തിന് ശേഷമാണ് നവവധുവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ വരന്റെ വീട്ടുകാരും മൂന്ന് പുരോഹിതരും അടക്കം 50 തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. ഇത്തരമൊരു പശ്ചാതലത്തിലാണ് ഡി.എം.ഒ.ഡോ.ആര്‍.രേണുകയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ,പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page