പ്ലസ് ടു പരീക്ഷയില്‍ ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 1200ല്‍ 1200 മാര്‍ക്ക് നേടിയ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ യവനാര്‍കുളം കിഴക്കേടത്ത് അജയ് തോമസിനെ യൂത്ത് കോണ്‍ഗ്രസ് വാളാട് മണ്ഡലം കമ്മറ്റി അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് വയനാട് ലോക്‌സഭ മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം അനീഷ് ഉദ്ഘാടനം ചെയ്തു.വാളാട് മണ്ഡലം പ്രസിഡന്റ് പി.കെ ജയരാജന്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് മൊമെന്റോ നല്‍കി. കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റ് ജോസ് കൈനിക്കുന്നേല്‍, ജോണി മറ്റത്തിലാനി, ടോമി ഒടയ്ക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.