NewsroundS bathery കെഎസ്ആര്‍ടിസി ടൗണ്‍ സര്‍വ്വീസ് കൂടിയാലോചന യോഗം ചേര്‍ന്നു By NEWS DESK On Jul 18, 2020 0 Share സുല്‍ത്താന്‍ ബത്തേരി ടൗണും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെടുത്തി കെഎസ്ആര്‍ടിസി ടൗണ്‍ സര്‍വ്വീസ് തുടങ്ങുന്നതിന്റെ കൂടിയാലോചന യോഗം ചേര്‍ന്നു. കെഎസ്ആര്‍ടിസി കോണ്‍ഫറന്‍സ് ഹാളില്‍ എംഎല്‍എ ഐസിബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു, കൗണ്‍സിലര്‍മാരായ എന്‍. എം വിജയന്, പി. പി അയ്യൂബ്, റിനു ജോണ്‍, ബാനു പുളിക്കല്‍, എടിഒ ജയകുമാര്‍, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെകര്‍ ഹരിരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുപ്പാടി, പഴേരി, ഓടപ്പള്ളം, തൊടുവെട്ടി, ഫെയര്‍ലാന്റ് ആശുപത്രി, കട്ടയാട്, പഴുപ്പത്തൂര്‍, പൂതിക്കാട്, മണിച്ചിറ തുടങ്ങിയ പ്രദേശങ്ങള്‍ കോര്‍ത്തിണക്കിയാണ് ടൗണ്‍സര്‍വ്വീസ് ആലോചിക്കുന്നത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail