ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു കൂടുതല്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം.വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടുമെന്നതിനാല്‍ ജില്ലാ ആശുപത്രിയില്‍ കിടത്തി ചികിത്സ സാധ്യമാകും. അതുകൊണ്ട് മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനകം ആയിരത്തിനടുത്ത് ആളുകളെ ചികിത്സിക്കാന്‍ കിടക്കകള്‍ ഒരുക്കി കഴിഞ്ഞു.നല്ലൂര് നാട് എം.ആര്.എസ് സ്കൂളില്‍ 200 കിടക്കകള്‍, ഗവ: എന്‍ജീനീയറിംഗ് കോളേജ് 250 കിടക്കകള്‍ ദ്വാരക പാസ്റ്ററല്‍ സെന്റര്‍, മക്കിയാട്, തിരുനെല്ലി തുടങ്ങി 9 കേന്ദ്രങ്ങളിലായി 933 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.