മേപ്പാടി റെയിഞ്ചിലെ വെത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെട്ട തലയ്ക്കല്‍ ചന്തു സ്മാരക ഉഴിച്ചില്‍ കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ നിന്ന മലമാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ സ്വദേശി ശിവദാസന്‍, അരമ്പറ്റക്കുന്ന് സ്വദേശി ചന്തു എന്നിവരെ അറസ്ററ് ചെയ്തു. മുള്ളന്‍പന്നിയുടെ മുള്ളുകളും 3 വില്ലുകളും 9 കത്തിയമ്പുകളും ഒരു മൊട്ട് അമ്പും 2 സര്‍ച്ച് ലൈറ്റും പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മേപ്പാടി റെയിഞ്ച് ഫോറസ്ററ് ഓഫിസര്‍ക്ക് കൈമാറി