- Advertisement -

- Advertisement -

കുറുവ ദ്വീപ്-മുളചങ്ങാടം ഉദ്ഘാടനം ചെയ്തു

0

കുറുവദ്വീപ് ഡി.എം.സി. കേന്ദ്രത്തിനായി സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മുളചങ്ങാടം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിക്കനുയോജ്യമായവിധം ആനമുള ഉപയോഗിച്ചാണ് ചങ്ങാടം നിര്‍മ്മിച്ചത്. നൂറിലധികം സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ചങ്ങാടത്തിലുണ്ട്. സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ മാനേജര്‍ കെ.ടി.ബാലചന്ദ്രന്‍, കെ.ജി.സുനില്‍, ബൈജു തോമസ്, പ്രദേശവാസികള്‍, ഡി.എം.സി. ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page