NewsroundKalpatta നാല് തരം ക്യാമ്പുകള്‍ തുറക്കും By NEWS DESK On Jul 17, 2020 0 Share കോവിഡ് പശ്ചാത്തലത്തില്‍ നാല് തരത്തില്‍പ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളാണ് തുറക്കുക. എ,ബി,സി,ഡി തലത്തിലാണ് ഇവ നിര്‍ണ്ണയിച്ചിരിക്കുന്നത്. ‘എ’ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരേയും ‘ബി’ വിഭാഗത്തില്‍ അറുപത് വയസ്സിന് മുകളിലുളള വരെയുമാണ് പ്രവേശിപ്പിക്കുക. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ‘സി’ വിഭാഗത്തിലാണ് പാര്‍പ്പിക്കുക. ‘ഡി’ വിഭാഗം ഹോം ക്വാറന്റീനില്‍ താമസിക്കുന്നവര്‍ക്കാണ്. പഞ്ചായത്ത്തലത്തില്‍ ഇത്തരത്തില്‍ ക്യാമ്പുകള്‍ തയ്യാറാക്കുന്നതിനുളള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നേരത്തേതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈത്തിരി താലൂക്കില്‍ 97 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ‘എ’ വിഭാഗത്തിനായി അറുപതും ‘ബി’ വിഭാഗത്തില്‍ പതിനഞ്ചും ‘സി’ വിഭാഗത്തില്‍ പന്ത്രണ്ടും ‘ഡി’ വിഭാഗത്തിന് പത്തും കെട്ടിടങ്ങള്‍ മാറ്റിവെക്കും. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail