ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് കെട്ടിട ശിലാസ്ഥാപന കര്‍മ്മം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എ നിര്‍വഹിച്ചു..ബത്തേരി നഗരസഭാ ചെയര്മാന് ടി എല്‍ സാബു അധ്യക്ഷനായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്.ഇളങ്കോ ചടങ്ങില്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. ഐ സി ബാലകൃഷ്ണന് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം കൈവരിക്കാന്‍ കാരണക്കാരായ അധ്യാപകരെ പി.റ്റി.എ യും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും മൊമന്റോ നല്കി ആദരിച്ചു.