ജില്ലയില്‍ വ്യാഴാഴ്ച്ച 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഒരാള്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും ബാംഗ്ലൂരില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 214 ആയി ഉയര്‍ന്നു. ഇതില്‍ 101 പേര്‍ രോഗമുക്തി നേടി.113 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 108 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തോല്‍പ്പെട്ടി അരണപ്പാറ സ്വദേശിയായ 50കാരനാണ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.