കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളും റിവേഴ്സ് ക്വാറന്റീന് സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സ്പെഷല്‍ ഓഫീസറായി ഡോ. വീണ എന്‍. മാധവന് ചുമതലയേറ്റു. 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും അസാപ് സി.ഇ.ഒ.യാണ്. 2012- 14 കാലയളവില്‍ മാനന്തവാടി സബ് കലക്ടറായിരുന്നു.