കാല്‍ കഴുകുന്നതിനിടെ കുളത്തില്‍ വഴുതി വീണ് യുവാവ് മരിച്ചു. വരയാല്‍ കുന്നംകുളത്ത് വര്‍ഗ്ഗീസിന്റെ മകന്‍ നിഖില്‍ (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ കുളത്തില്‍ കാല്‍ കഴുകുന്നതിനിടെയാണ് അപകടം. മാനന്തവാടി ന്യൂമാന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.