- Advertisement -

- Advertisement -

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് ; ഒരാള്‍ രോഗമുക്തി നേടി 

0

ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്
ഒരാള്‍ രോഗമുക്തി നേടി

ജില്ലയില്‍ ബുധനാഴ്ച്ച 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി. ഇതില്‍ നൂറ് പേര്‍ രോഗമുക്തി നേടി. നൂറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 95 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തവിഞ്ഞാല്‍ സ്വദേശിയായ 37 കാരിയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്നെത്തി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന കുറുക്കന്‍മൂല സ്വദേശിനിയായ 24- കാരി,  ജൂണ്‍ 25 ന് സൗദി അറേബ്യയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പൊഴുതന സ്വദേശിയായ 37- കാരന്‍, ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ  23- കാരന്‍, ജൂലൈ  13 ന് ബാംഗ്ലൂരില്‍നിന്നെത്തിയ എടവക സ്വദേശിയായ 32- കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page