മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം നിയോജക മണ്ഡലം എം.എല്‍.എ. സി.കെ.ശശീന്ദ്രന് നിര്‍വ്വഹിച്ചു.കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തില് ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ട് 3 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.ഉഷ തമ്പി, കെ.കെ.സഹദ്, എ.ദേവകി, റോഷ്ന യൂസഫ്, വില്‍സണ്‍ തോമസ്, ഉഷാദേവി, എന്‍.ഡി.സാബു തുടങ്ങിയവര്‍ സംസാരിച്ചു.