- Advertisement -

- Advertisement -

വയനാട്ടില്‍ നാളെ യെല്ലോ അലര്‍ട്ട്

0

സംസ്ഥാനത്ത് അടുത്ത 4 ദിവസങ്ങളില്‍ ശക്തമായ  മഴയ്ക്ക് സാധ്യത. വയനാട് ഉള്‍പ്പടെ 4 ജില്ലകളില്‍  നാളെ യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മീമീ മുതല്‍ 115.5 മീ.മീ വരെ ശക്തമായ മഴക്കാണ് സാധ്യത. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.


Leave A Reply

Your email address will not be published.

You cannot copy content of this page