പനമരം ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി പനമരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലൈഫ്മിഷന് പദ്ധതിസ്ഥലമെടുപ്പിലും,വിവിധ വാര്‍ഡുകളില്‍ തൈകള്‍ വിതരണം ചെയ്തതിലും,ഇ എം എസ് ഭവന പദ്ധതിയിലും വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും,2015 മുതല്‍ പനമരം പഞ്ചായത്തില്‍ നടത്തിയ മുഴുവന്‍ ഗുണഭോക്തൃ പദ്ധതികളേക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി രാജീവന്, പ്രസിഡന്റ് എ പി മുരളീധരന് ,എ കെ രാജു എന്നിവര്‍ പങ്കെടുത്തു