ഇതരസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്നവരെ പോകേണ്ട ഇടങ്ങളിലേക്ക് പൊലീസ് അകമ്പടിയോടെ എത്തിക്കുന്നത് പുനരാരംഭിച്ചു. യാത്രക്കാര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ടൗണുകളില്‍ ഇറങ്ങുന്നത് പതിവായതോടെയാണ് പൊലീസ് അകമ്പടിയോടെ കോണ്‍വോയ് അടിസ്ഥാനത്തില്‍ കടത്തിവിടുന്നത് പുനരാരംഭിച്ചത്. മുത്തങ്ങയില്‍ നിന്ന് യാത്രതുടരുന്നവര് വഴിക്കണ്ണ് സ്റ്റിക്കര്‍ വാഹനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് വഴിമധ്യേ ഇറങ്ങുന്നത് പതിവായതോടെയാണ് നടപടി