വയനാട് ജില്ലയില്‍ നിന്നു കര്‍ണാടകത്തിലേക്ക് ചരക്കുകള്‍ എടുക്കാന്‍/നല്കാന് പോവുന്ന ലോറി മുതലായ വാഹനങ്ങള്‍ ചരക്ക് എടുത്ത ഉടനെ തിരികെ കടന്ന് വരേണ്ടതാണെന്ന് ചാമരാജ്നഗര്‍ ഡെ.കമ്മീഷണര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ഒരു കാരണവശാലും അന്യസംസ്ഥാനങ്ങളില്‍ അനാവശ്യമായി നില്ക്കാന് പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.