- Advertisement -

- Advertisement -

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 

0

ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ജൂലൈ നാലിന്  കര്‍ണാടകയില്‍ നിന്നെത്തി തൊണ്ടര്‍നാട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന  വടകര സ്വദേശിയായ 27 കാരന്‍,അദ്ദേഹത്തിന് ഒപ്പമുളള നാല്‍പതും നാല്‍പതിമൂന്ന് വയസ്സുമുളള രണ്ട് പേര്‍,ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശി (45), ജൂണ്‍ 30ന് കുവൈത്തില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (34), ജൂലൈ ഒമ്പതിന് മൈസൂരില്‍ നിന്നെത്തിയ കമ്പളക്കാട് സ്വദേശി(21), ജൂണ്‍ 27ന് ഖത്തറില്‍ നിന്നെത്തിയ എടവക സ്വദേശി (48),  ജൂലൈ 9 ന് ഹൈദരാബാദില്‍ നിന്നെത്തിയ മേപ്പാടി സ്വദേശി (32), അന്നുതന്നെ ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (30), ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (30), ജൂണ്‍ 28 ന് ഷാര്‍ജയില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (22), ജൂണ്‍ 23 ന് കര്‍ണാടകയില്‍ നിന്നെത്തിയ അപ്പപ്പാറ സ്വദേശി (40) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ചെന്നലോട് സ്വദേശിയും കമ്പളക്കാട് സ്വദേശിയും സ്ഥാപനങ്ങളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page