- Advertisement -

- Advertisement -

ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും 

0

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഫലപ്രഖ്യാപനം അല്‍പം വൈകാന്‍ കാരണമായത്.

2032 പരീക്ഷ കേന്ദ്രങ്ങളിലായി അഞ്ചേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത് .വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാര്‍തിഥികളാണ് പരീക്ഷയ്ക്ക് ഹാജരായി.

പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in, results.itschool.gov.in, prd.kerala.gov എന്നിവയില്‍ പ്രസിദ്ധീകരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page