കള്ളക്കടത്ത് മാഫിയ സംഘങ്ങളുടെ നേതാവായി പിണറായി വിജയന് മാറിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് എന്‍.ഡി.അപ്പച്ചന്.മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അസംഘടിത കോണ്‍ഗ്രസ്സ് മാനന്തവാടി സബ് കളക്ടര്‍ ഓഫീസിനു മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുനില്‍ ആലക്കല്‍ അദ്ധ്യക്ഷനായിരുന്നു. പി.വി. ജോര്‍ജ്, എക്കണ്ടി മൊയ്തൂട്ടി, അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, വിനോദ് പാലിയണ, നാസര്‍ വെള്ളമുണ്ട, അശോകന് കൊയിലേരി തുടങ്ങിയവര്‍ സംസാരിച്ചു.