നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കട്ടില് നല്കി തവിഞ്ഞാല്‍ ഫോറസ്റ്റ് സ്റ്റേഷനും മക്കിമല വനം സംരക്ഷണ സമിതിയും.തവിഞ്ഞാല്‍ 44 ഫോറസ്റ്റ് സ്റ്റേഷനില്‍ വെച്ച് ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ വി.രതീശന് കുടുംബങ്ങള്‍ക്ക് കട്ടിലുകള്‍ കൈമാറി.വാര്‍ഡ് മെമ്പര്‍ സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. പ്രസാദ്, വിജയലക്ഷ്മി ടീച്ചര്‍, വനം സംരക്ഷണ സമിതി പ്രസിഡന്റ് കെ.ടി.ശങ്കരന്, സെക്രട്ടറി എം.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. 45000 രൂപ ചിലവഴിച്ച് 8 കുടുംബങ്ങള്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്