കൽപ്പറ്റ :സ്വർണ്ണകളള കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം ശിവശങ്കരൻ്റെ പങ്ക് വ്യക്ക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജ്യദ്രോഹ ഭീകരപ്രവർത്തനങ്ങൾക്ക് വഴിവെക്കാവുന്ന സ്വർണ്ണ കള്ളകടത്തിന് കൂട്ടുനിൽക്കുകയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ തൽസ്ഥനം രാജിവെക്കുകയും കേരള ജനതയോട് മാപ്പ് പറയണമെന്ന് ഐ എൻ ടി യു സി കൽപ്പറ്റ നിയോജക മണ്ഡലം പ്രതിഷേധ സദസ്സ് മുട്ടിലിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. യോഗത്തിൽ മോഹൻദാസ് അധ്യക്ഷത വഹിച്ചു ,പി കെ അനിൽകുമാർ ,ബി സുരേഷ് ബാബു ,കെ കെ രജേന്ദ്രൻ ,സാലിറാട്ടക്കൊല്ലി ,ഷൈനി ജോയി ,ഏലിയാമ്മ മാത്തുക്കുട്ടി ,സുന്ദർരാജ് ,ഷാജി കോരക്കുന്നൻ എന്നിവർ സംസാരിച്ചു ബത്തേരിയിൽ കെ പി സി സി വൈസ് പ്രസിഡണ്ട് കെ സി റോസകുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്യ്തു ,ഉമ്മർകുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു ,സി എ ഗോപി ,കെ ജി ബാബു ,മാനന്തവാടിയിൽ ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി ടി എ റജി ഉദ്ഘാടനം ചെയ്യ്തു എം പി ശശികുമാർ അധ്യക്ഷത വഹിച്ചു ഫോട്ടോ ക്യാപ്ഷൻ : സ്വർണ്ണം കള്ളകടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഐ എൻ ടി യു സി യുടെ പ്രതിഷേധ സദസ്സ് പി പി ആലി ഉദ്ഘാടനം ചെയ്യുന്നു