സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, സ്വകാര്യമേഖലയിലെ സ്ഥിരം ജോലിക്കാരെയും ലക്ഷ്യംവെച്ച് ബസ് ഓണ്‍ ഡിമാന്റ് പദ്ധതിയുമായി കെ.എസ്.ആര്.ടി.സി സുല്‍ത്താന്‍ ബത്തേരി ഡിപ്പോ. മുന്‍കൂര്‍ പണമടച്ച് യാത്രക്കാര്‍ക്ക് ബോണ്‍ഡ് സീസണ് ടിക്കറ്റുകള്‍ നല്‍കിയാണ് യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്.ഈ മാസം ആദ്യംമുതല്‍ നെയ്യാറ്റിന്‍കാര, നെടുമങ്ങാട് ഡിപ്പോകളില്‍ നടപ്പാക്കിയ ബോണ്‍ഡ് പദ്ധതിയാണ് ഇപ്പോള്‍ ജില്ലയിലും നടപ്പിലാക്കാനൊരുങ്ങുന്നത്