മാനന്തവാടി കോണ്‍വെന്റ് കുന്ന് കോളനിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പാട്ടുകാരി രേണുകയെ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് ആദരിച്ചു. വീട്ടിലെത്തിയാണ് രേണുകയെ ആദരിച്ചത്. രേണുകയെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ചിന്നമ്മ ജോസ് പറഞ്ഞു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്, അഡ്വ.ഗ്ലാഡീസ് ചെറിയാന്, ഗിരിജ മോഹന്‍ ദാസ്, ലൈജി തോമസ്,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.