- Advertisement -

- Advertisement -

വെള്ളമുണ്ട പഞ്ചായത്ത്  ശുചീകരണ യജ്ഞം നടത്തി

0

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ശുചീകരിച്ചു. ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു,ആരോഗ്യപ്രവര്‍ത്തകര്‍, വ്യാപാരികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ യജ്ഞത്തില്‍ പങ്കാളികളായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി ഇബ്രാഹിം ഹാജി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആത്തിക്കബായ്, വാര്‍ഡ് അംഗം വി എസ് കെ തങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി .വാര്‍ഡ് തലത്തില്‍ അതാത് വാര്‍ഡ് മെമ്പര്‍മാരും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, ആശാവര്‍ക്കര്‍മാരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page