സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍മുഖേന നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി. കട്ടയാട് അംഗന്‍വാടിയില്‍ പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എം. സി രവീന്ദ്രന് അധ്യക്ഷനായിരുന്നു. വിജയന് പൊന്നാനിക്കല്‍, സാമുവല്‍ രാജ്, ജയന്തി ശശീന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.