- Advertisement -

- Advertisement -

വെള്ളമുണ്ടയില്‍ നാളെ ശുചീകരണ ദിനം

0

വെള്ളമുണ്ട പഞ്ചായത്ത് നാളെ ശുചീകരണ ദിനമായി ആചരിക്കും, ജില്ലാ ഭരണകൂടത്തിന്റെ  നിര്‍ദ്ദേശപ്രകാരം ക്ലീന്‍ കേരള  പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശുചീകരണം.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളും പഞ്ചായത്തിലെ മുഴുവന്‍ ടൗണുകളും കേന്ദ്രീകരിച്ച്, ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

 പഞ്ചായത്തിലെ മുഴുവന്‍ ടൗണുകളും വ്യാപാരസ്ഥാപനങ്ങളും, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരികള്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഇതിനു മുന്നോടിയായി എല്ലാ വാര്‍ഡുകളിലും വാര്‍ഡ് തല യോഗങ്ങള്‍ നടന്നു കഴിഞ്ഞു, എല്ലാ ജനങ്ങളും ശുചീകരണത്തില്‍ പങ്കാളികളാകണമെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി ഇബ്രാഹിം ഹാജി പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page