കലക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ടൗണ്‍ ചുറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ലാ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, നിയോജകമണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,അസീസ് വേങ്ങൂര്‍,അഷറഫ് അമ്പലവയല്‍,ഷബീര്‍ പടിഞ്ഞാറത്തൊടി,ജലീല്‍ ഇ പി,റി, റിയാസ് കല്ലുവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.